National
ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിൽ വാഹനപകടത്തെ തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെ കാർ യാത്രികനെ കുത്തിക്കൊന്നു. ഫർണിച്ചർ വ്യവസായി ആകാൻഷ് സാഹു (27) ആണ് കൊല്ലപ്പെട്ടത്. പ്രതികൾ ഒളിവിലാണ്.
ഗോകുൽപൂരിലെ ദുർഗ്ഗാ ക്ഷേത്രത്തിന് സമീപം ഞായറാഴ്ച രാത്രി 11 ഓടെയാണ് സംഭവം. ആകാൻഷ് സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ നിന്ന് വന്ന ബൈക്കുമായി കൂട്ടിയിടിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ബൈക്ക് യാത്രികൻ കുറച്ച് സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയും ചെയ്തു. സ്ഥലത്തെത്തിയ സുഹൃത്തുക്കൾ ചേർന്ന് ആകാൻഷിനെ മർദിക്കുകയും കത്തികൊണ്ട് പലതവണ കുത്തുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ആകാൻഷിനെ നാട്ടുകാർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലായിരിക്കെ തിങ്കളാഴ്ച രാവിലെ മരണംസംഭവിച്ചു. അക്രമികളെ തിരിച്ചറിയാൻ സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ബൈക്ക് യാത്രികൻ മദ്യപിച്ചിട്ടുണ്ടോയെന്ന് പോലീസ് സംശയിക്കുന്നു. ഉടൻ തന്നെ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
District News
മൂവാറ്റുപുഴ: ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു. ഒഡീഷ കേന്ദ്രപാറ സ്വദേശി രാകേഷ് ബെഹ്റ (26)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട ഒഡീഷ കേന്ദ്രപ്പാറ സ്വദേശിയായ ശരത് മഹാറാണ (മിട്ടു, 36)യെ മൂവാറ്റുപുഴ ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.
മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി പൈനാപ്പിള്‍ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളാണ് ഇരുവരും. നാലുമാസം മുമ്പാണ് ഇവര്‍ പേഴയ്ക്കാപ്പിള്ളിയില്‍ വാടകകയ്ക്ക് താമസം തുടങ്ങിയത്. ഞായറാഴ്ച രാത്രി വാടക വീട്ടിലിരുന്ന് ഇരുവരും മദ്യപിക്കുകയും പിന്നീടുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ശരത് മഹാറാണ കത്തി ഉപയോഗിച്ച് രാകേഷ് ബെഹ്റയുടെ നെഞ്ചില്‍ രണ്ടുതവണ കുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിന് കൈമാറിയത്.
രാകേഷ് ബെഹ്റയെ നാട്ടുകാര്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ എസ്ഐമാരായ എസ്.എന്‍ സുമിത, എം.വി. ദിലീപ്, കെ. കുമാരന്, ടി.എ. മുഹമ്മദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.പി. രതീഷ്, കെ.വി. ഗിരിഷ് കുമാര്‍, കെ.ടി. നിജാസ്, ജോബി പി. ചാക്കോ, ക്രിസ്തുദാസ് പീറ്റര്‍, ഇര്ഫാന് ഹബീബ്, വിനോയ് കക്കാട്ടുകുടി എന്നിവരുമുണ്ടായിരുന്നു.
Kerala
കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയില്‍ ഇതര സംസ്ഥാനത്തൊഴിലാളി കുത്തേറ്റു മരിച്ചു. ഒഡീഷ സ്വദേശി രാകേഷ് ബഹ്റയാണ് കൊല്ലപ്പെട്ടത്.
ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. മദ്യപിക്കുന്നതിനിടെ രാകേഷും സുഹൃത്തുക്കളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നു.
രാകേഷിന്റെ ശരീരത്തില്‍ ഒന്നിലധികം കുത്തേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം.
കസ്റ്റഡിയിലുള്ള മൂന്നു പേരെയും മൂവാറ്റുപുഴ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Kerala
ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപി കൗൺസിലറുടെ മൂന്നാം ഭാര്യയെ ആദ്യ ബന്ധത്തിലെ മകൻ കുത്തിക്കൊന്നു. മന്ദ്സൗർ മുനിസിപ്പൽ കൗൺസിലർ ഷാഹിദ് മിയോയുടെ മൂന്നാമത്തെ ഭാര്യ റുബീന ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഷാഹിദ് മിയോയുടെ ആദ്യ ഭാര്യയിലെ മകൻ സാഹിൽ ആണ് പ്രതി. പിതാവ് മൂന്നാമതും വിവാഹം കഴിച്ചതിൽ സാഹിൽ കുപിതനായിരുന്നു. മാസങ്ങളായി റുബീനയോട് കടുത്ത പക പുലർത്തിയിരുന്ന സാഹിൽ ഒടുവിൽ കൃത്യം നടപ്പാക്കുകയായിരുന്നു.
കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അഭിനന്ദൻ നഗറിൽ വൈകുന്നേരം 5:30 ഓടെയാണ് സംഭവം നടന്നത്. മദർപുരയിലുള്ള മാതാപിതാക്കളുടെ അടുക്കൽനിന്നും ഓട്ടോറിക്ഷയിൽ വന്നിറങ്ങുമ്പോൾ ബൈക്കിലെത്തിയ സാഹിൽ ഇവരുടെ വയറ്റിലും നെഞ്ചിലും തലയിലും കത്തികൊണ്ട് കുത്തുകയായിരുന്നു. മറ്റൊരാളും സാഹിലിനൊപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികൾ സ്ഥലത്ത് നിന്നും ഓടിപ്പോയി.
ഗുരുതരമായി പരിക്കേറ്റ റുബീനയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു. സംഭവത്തിന് പിന്നാൽ സാഹിൽ ആണെന്ന് ആർക്കും മനസിലായിരുന്നില്ല.
എന്നാൽ, ചുറ്റുമുള്ള പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പോലീസിനെ സാഹിലിലേക്ക് എത്തിച്ചു. ഇയാളെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിൽ പിതാവിന്റെ പുനർവിവാഹത്തോടുള്ള എതിർപ്പാണ് കൊലനടത്താൻ കാരണമായതെന്ന് സാഹിൽ പോലീസിനോടു പറഞ്ഞു.
സാഹിലിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് സോഹിലിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
NRI
ന്യൂയോർക്ക്: ക്രിസ്മസ് ദിനത്തിൽ ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലുണ്ടായ അക്രമണത്തിൽ 23 വയസുകാരൻ മരിച്ചു. വെസ്റ്റ് ബാബിലോൺ സ്വദേശിയായ എഡീഡ്സൺ സിൻ എന്ന സിവിഎസ് ഫാർമസി ജീവനക്കാരനാണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം 6.50ന് ലിൻഡൻഹർസ്റ്റിലെ ഈസ്റ്റ് മോണ്ടോക്ക് ഹൈവേയിലുള്ള സിവിഎസ് സ്ഥാപനത്തിലാണ് സംഭവം നടന്നത്. ഫാർമസിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി എത്തിയ അക്രമി എഡീഡ്സണെ കുത്തുകയായിരുന്നു.
നെഞ്ചിന് മാരകമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്രിസ്മസ് ദിനത്തിൽ അവധിയായിരുന്ന എഡീഡ്സൺ, മറ്റൊരു സഹപ്രവർത്തകന് പകരം അവസാന നിമിഷം ഷിഫ്റ്റ് ഏറ്റെടുത്താണ് അന്ന് ജോലിക്ക് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ 10 മാസമായി അദ്ദേഹം ഈ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. 40 വയസിന് മുകളിൽ പ്രായം തോന്നിക്കുന്ന ഒരാളാണ് ആക്രമണം നടത്തിയത്. ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
പ്രതിയെ പിടികൂടാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും കടയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറാൻ സിവിഎസ് അധികൃതർ വൈകിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചതായി പോലീസ് കമ്മീഷണർ കെവിൻ കാറ്റലീന കുറ്റപ്പെടുത്തി.
Kerala
കോട്ടയം: ലഹരിവില്പനയുമായി ബന്ധപ്പെട്ട് കോട്ടയം നഗരത്തില്‍ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിന് പിന്നാലെ ലഹരി മാഫിയകൾക്കു പൂട്ടിടാന്‍ പോലീസ്. ജില്ലയിൽ പലയിടത്തും ലഹരി സംഘങ്ങൾ വ്യാപകമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുവെന്ന് വ്യക്തമായതോടെയാണ് പോലീസ് രംഗത്തിറങ്ങിയത്.
നഗരത്തിലും പരിസര പ്രദേശങ്ങളിലും ലഹരി വില്പനയുമായി കറങ്ങിനടക്കുന്നവരെയും ഇത്തരം സംഘങ്ങള്‍ തമ്പടിക്കുന്ന സ്ഥലങ്ങളിലും പോലീസ് പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. വില്പന സംഘങ്ങള്‍ക്കു ലഹരി എത്തിച്ചുനല്‍കുന്ന കാരിയര്മാരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് നഗരത്തിലെ മാണിക്കുന്നം തോട്ടയ്ക്കാട് വാടകയ്ക്കു താമസിക്കുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കല്‍ ആദര്‍ശ് (23) കൊല്ലപ്പെട്ടത്. ലഹരി ഇടപാടുകളിലെ സാന്പത്തിക തര്‍ക്കമാണ് കൊലയിൽ കലാശിച്ചത്.
സംഭവത്തിൽ കോട്ടയം നഗരസഭാ മുന്‍ കൗണ്‍സിലര്‍ വി.കെ. അനില്‍കുമാറിന്റെ (ടിറ്റോ) മകന് അഭിജിത്ത് അറസ്റ്റിലായി റിമാൻഡിലായിരുന്നു. കൊലപാതകത്തിനു പിന്നാലെ അഭിജിത്ത്, അനില്‍കുമാര്‍, ഭാര്യ എന്നിവരെ കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും തിങ്കളാഴ്ച വൈകുന്നേരത്തോടെ അനില്‍കുമാറിനെയും ഭാര്യയെയും പോലീസ് വിട്ടയയ്ക്കുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അനില്‍കുമാറും ഭാര്യയും മരിച്ച ആദര്‍ശിനെയും അഭിജിത്തിനെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയാണെന്ന് വ്യക്തമായതോടെയാണ് ഇവരെ പോലീസ് വിട്ടയച്ചത്. കൊല്ലപ്പെട്ട ആദര്‍ശും അഭിജിത്തുമായി പണം, ലഹരി ഇടപാടുകളെച്ചൊല്ലി തര്‍ക്കത്തിലായിരുന്നു.
ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് തിങ്കളാഴ്ച പുലര്‍ച്ചെ ആദര്‍ശ് അഭിജിത്തിന്റെ വീട്ടിലെത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചത്. തുടര്‍ന്നു സംഘര്‍ഷമുണ്ടാവുകയും അഭിജിത്ത് കുത്തികൊലപ്പെടുത്തുകയുമായിരുന്നു. കഴുത്തില്‍ ഒരുതവണയും നെഞ്ചില്‍ രണ്ടു തവണയും കുത്തേറ്റിരുന്നു.
തിങ്കളാഴ്ച തന്നെ പോലീസ് അഭിജിത്തുമായി സംഭവസ്ഥലത്തെത്തി തെളിവെടുപ്പു നടത്തിയിരുന്നു. ആദര്‍ശിന്റെ സംസ്കാരം ഇന്നു ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍ നടന്നു. പിതാവ് സോമന്, മാതാവ് സുജാത. സംഭവത്തിൽഡ കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നത്.
National
മുംബൈ: മഹാരാഷ്ട്രയിലെ പൂനെയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കുത്തിക്കൊന്നു. സംഭവത്തിൽ മൂന്നു കൗമാരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബാജിറാവു റോഡിലുള്ള മഹാറാണ പ്രതാപ് ഗാർഡന് സമീപമാണ് സംഭവം നടന്നത്. "സുഹൃത്തിനൊപ്പം മോട്ടോർ സൈക്കിളിൽ പോകുകയായിരുന്ന ഒരു കൗമാരക്കാരനെ മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് കുത്തിക്കൊന്നു. മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞു, അവരെ കസ്റ്റഡിയിലെടുത്തു'. ഖഡക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതികളും കൊല്ലപ്പെട്ടയാളും ഒരു പ്രദേശത്ത് താമസിക്കുന്നവരാണെന്നും മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: ബാലുശേരി എകരൂലിൽ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. ജാർഖണ്ഡ് സ്വദേശിയായ പരമേശ്വർ (25) ആണ് മരിച്ചത്.
ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക വീട്ടിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ പരമേശ്വറിനൊപ്പം താമസിക്കുന്ന ഏഴുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ബാലുശേരി ഇൻസ്പെക്ടർ ടി.പി. ദിനേശന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം ആരംഭിച്ചു.